സാജു നവോദയ നായകനാവുന്ന 'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍'; ആദ്യ ഗാനം റിലീസ് ചെയ്തു

കൊച്ചി- സാജു നവോദയ, രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി നിര്‍മ്മിച്ച് സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍'. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 

ഒളിച്ചിരുന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഫ്രാന്‍സിസ് ജിജോ ആണ് എഴുതിയത്. ബിമല്‍ പങ്കജ് ആണ് സംഗീതം. ബിന്ദു എന്‍. കെ. പയ്യന്നൂരിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും സലേഷ് ശങ്കര്‍ എങ്ങണ്ടിയൂരാണ് എഴുതിയത്. ചിത്രം ഏപ്രില്‍ ആദ്യവാരം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ജിജോ ഭാവചിത്രയാണ് ക്യാമറ. ചാവക്കാടന്‍ ഫിലിംസും ആശ കെ. നായരുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News