കൊച്ചി- ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റ് തീപിടിത്തത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാവണമെന്നു നിര്‍ദേശം. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജില്ലാ കലക്ടര്‍ രേണുരാജ് കോടതിയില്‍ ഹാജരാവണമെന്നു നിര്‍ദേശിച്ചത്. സര്‍ക്കാരും കൊച്ചി കോര്‍പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എസ. വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. മാലിന്യ വിഷയത്തില്‍ കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവാദിത്തം നിറവേറ്റാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)