Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദോഹ എക്‌സ്‌പോയില്‍ മൈക്രോസോഫ്റ്റ് പങ്കാളിത്തം, നൂതന വിദ്യകള്‍ പ്രദര്‍ശിപ്പിക്കും

ദോഹ- നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന ദോഹ എക്‌സ്‌പോയുടെ  ടെക്‌നോളജി പങ്കാളിയായി മൈക്രോസോഫ്റ്റ്  കരാറില്‍ ഒപ്പുവെച്ചു.മുനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ നടന്ന ചടങ്ങിനിടെ പ്രഖ്യാപിച്ച ഈ പങ്കാളിത്തം, 2023 ഒക്ടോബറിനും 2024 മാര്‍ച്ചിനും ഇടയിലാണ് അല്‍ ബിദ്ദ പാര്‍ക്കില്‍ എക്‌സ്‌പോ 2023.  
കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചറല്‍ മേഖലകള്‍ നിലവില്‍ വന്‍ സാങ്കേതിക പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുന്ന സുസ്ഥിര സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകമാണെന്നും എക്‌സ്‌പോ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൂരി പറഞ്ഞു.
 സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി ലോകത്തിന് പരിചയപ്പെടുത്തുന്നതിന് ലോകത്തിലെ സാങ്കേതിക രംഗത്തെ ഏറ്റവും പ്രമുഖരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്-അദ്ദേഹം പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് സവിശേഷമായ ഡിജിറ്റല്‍ അനുഭവം നല്‍കുന്നതിനായി മൈക്രോസോഫ്റ്റ് എക്‌സ്‌പോ 2023 ദോഹയെ മികച്ചതും നൂതനവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സിബിഷനായ എക്‌സ്‌പോ സംഘടിപ്പിക്കുന്ന ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തെ മൈക്രോസോഫ്റ്റ് ഖത്തര്‍ ജനറല്‍ മാനേജര്‍ ലാന ഖലഫ് അഭിനന്ദിച്ചു.
സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ കൈവരിക്കാനും കൂടുതല്‍ സമ്പന്നവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനും സഹായിക്കുന്നതിന് വേണ്ടി കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, പ്രകൃതിവിഭവ സംരക്ഷണ മേഖലകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നയിക്കുന്ന പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News