എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്‌ലെറ്റില്‍ പുകവലിച്ചതിന് കേസെടുത്തു; ചെയിന്‍ സ്‌മോക്കറെന്ന് യാത്രക്കാരന്‍

ന്യൂദല്‍ഹി-എയര്‍ ഇന്ത്യ കൊല്‍ക്കത്ത-ദല്‍ഹി വിമാനത്തില്‍ ശൗചാലയത്തിനുള്ളില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് നാലിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യാത്രക്കാരന്‍ അനില്‍ മീണക്കെതിരെയാണ് കേസ്.
വിമാനത്തിന്റെ ശുചിമുറിയില്‍നിന്ന് പുകവലിച്ച യാത്രക്കാരനെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ദല്‍ഹി പോലീസിന് കൈമാറിയിട്ടുണ്ട്. അലാറം മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ യാത്രാക്കാരന്‍ ടോയ്‌ലറ്റിനുള്ളില്‍ പുകവലിക്കുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ദല്‍ഹി എടിസിയെ അറിയിക്കുകയും വിമാനം ഇന്ദ്രിഗാന്ധി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ ദല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു.
താന്‍ ഒരു ചെയിന്‍ സ്‌മോക്കറാണെന്നാണ് യാത്രക്കാരന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
ഞായറാഴ്ച ന്യൂയോര്‍ക്ക്-ദല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തിരുന്നു. സംഭവസമയത്ത് വിദ്യാര്‍ത്ഥി മദ്യലഹരിയിലായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News