Sorry, you need to enable JavaScript to visit this website.

രജനിക്കെതിരെ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് 

കബാലിക്കു ശേഷം പാ രഞ്ജിത്തുംരജനികാന്തും ഒന്നിക്കുന്ന ചിത്രമായ കാല റിലീസിന് ഒരുങ്ങുകയാണ്. വന്‍ മുതല്‍ മുടക്കിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ആണ്. കാവേരി വിഷയത്തില്‍ രജനികാന്ത് പറഞ്ഞ അഭിപ്രായത്തിന്റെ പേരില്‍ കര്‍ണ്ണാടകയില്‍ ചിത്രം നിരോധിക്കും എന്ന ഭീഷണി നിലവിലുണ്ട്. രജനികാന്ത് മാപ്പു പറഞ്ഞാലും കാലാ റിലീസ് ചെയ്യിക്കില്ലെന്നാണ് കര്‍ണ്ണാടക ഫിലിം ചേംബര്‍ പറഞ്ഞത്. കര്‍ണാടകയ്ക്ക് പിന്നാലെ ഇപ്പോള്‍ 'ധാരാവിയുടെ ഗോഡ്ഫാദര്‍' എന്നറിയപ്പെടുന്ന തിരവിയം നാടാര്‍ എന്നയാളുടെ മകനായ ജവഹര്‍ നാടാര്‍ രജനിക്കെതിരെ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. തിരവിയം നാടാറാണ് ധാരാവിയിലെ തമിഴര്‍ക്കായി ശബ്ദം ഉയര്‍ത്തിയത്. ഇദ്ദേഹം കാലാ സേത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തന്റെ പിതാവിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ജവഹര്‍ ആരോപിച്ചു. തന്റെ പിതാവിന്റേയും നാടാര്‍ സമുദായത്തിന്റേയും പ്രതിച്ഛായ തകര്‍ക്കാനാണ് ചിത്രം തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.101 കോടി രൂപയാണ് മാനനഷ്ടമായി അദ്ദേഹം ആവശ്യപ്പെട്ടത്. 'പണത്തിന് വേണ്ടിയല്ല കേസ് കൊടുത്തത്. പിതാവിനെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ക്ക് സന്തോഷമെ ഉള്ളു. ഇതേസമയം മോശമായ രീതിയിലാണെങ്കില്‍ ഇവര്‍ മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണം' ജവഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest News