റണ്‍വീര്‍ ദീപിക വിവാഹം വൈകും 

ബോളിവുഡും ആരാധകരും ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് റണ്‍വീര്‍ ദീപിക വിവാഹം. ആറു വര്‍ഷമായി പ്രണയത്തിലായിരിക്കുന്ന താരങ്ങളുടെ വിവാഹം എന്നും ചര്‍ച്ചയാണ്. അനുഷ്‌ക , സോനം കപൂര്‍ എന്നിവരുടെ വിവാഹങ്ങളേക്കാള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നതും ഈ താരജോഡിയുടെ ഒത്തുചേരലാണ്. വര്‍ഷങ്ങളായി കാത്തിരുന്ന വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് റണ്‍വീറിന്റെ മുത്തശ്ശിയുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്ന അവര്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തു വിട്ടിട്ടില്ല. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന റണ്‍വീര്‍ മുത്തശ്ശിയുമായും വലിയ അടുപ്പം പുലര്‍ത്തിയിരുന്നു. ഇതോടെ ഈ വര്‍ഷം നവംബറില്‍ നടക്കാനിരുന്ന വിവാഹം ഇനിയും മാറ്റി വെയ്ക്കുമെന്നാണ് സൂചന. ജനുവരിയില്‍ മുത്തശ്ശിയെ കാണാന്‍ വീട്ടില്‍ ദീപികയെത്തിയിരുന്നു. ജൂലൈയില്‍ വിവാഹം നടത്താനായിരുന്നു തീരുമാനമെങ്കിലും രണ്ടു പേരുടെയും തിരക്കുകള്‍ കാരണം നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനും നീളുമെന്നാണ് സൂചന.

Latest News