ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി യൂട്യൂബില്‍ നോക്കി പ്രസവിച്ചു, കുഞ്ഞിനെ കൊലപ്പെടുത്തി

നാഗ്പൂര്‍ : ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബില്‍ നോക്കി പ്രസവിച്ച ശേഷം നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലാണ് സംഭവം. പെണ്‍കുട്ടി തന്റെ വീട്ടില്‍ വച്ച് യൂട്യൂബില്‍ നോക്കി പ്രസവിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം  കൊലപ്പെടുത്തുകയുമാണുണ്ടായതെന്ന് പോലീസ് അറിയിച്ചു. അംബജാരി പ്രദേശത്തെ താമസക്കാരിയാണ് പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പോലീസ് പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി കുടുംബത്തോട് മറച്ചുവെച്ചിരുന്നു. തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരുന്നത്. മാര്‍ച്ച് 2 നാണ് പ്രസവം നടന്നത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം  മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചിക്കുകയായിരുന്നു. എന്നാല്‍ പ്രസവ ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായതോടെ താന്‍ പ്രസവിച്ചതും നവജാത ശിശുവിനെ കൊലപ്പെടുത്തിയതുമായ കാര്യങ്ങള്‍  അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. അമ്മ ഉടന്‍ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി.  സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News