Sorry, you need to enable JavaScript to visit this website.

സാബു തോമസ് മലയാളം സര്‍വകലാശാല വി.സി, താല്‍ക്കാലിക നിയമനം ഗവര്‍ണര്‍ തള്ളി

തിരുവനന്തപുരം - മലയാളം സര്‍വകലാശാലയുടെ വി.സിയായി സാബു തോമസിന് ചുമതല. നിലവില്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറാണ് ഡോ. സാബു തോമസ്. താത്കാലിക വി.സി നിയമനം തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ പുതിയ വി.സി നിയമനം. തിങ്കളാഴ്ച സാബു തോമസ് ചുമതലയേല്‍ക്കും.
വി.സിയായിരുന്ന ഡോ. അനില്‍ വളളത്തോള്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് സാബു തോമസിന് ചുമതല നല്‍കിയത്. നേരത്തെ മലയാളം സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് കേരള സര്‍വകലാശാലയിലെ മുന്‍ പ്രോ വി.സി ഡോ. പി. പി അജയകുമാര്‍, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഡോ. വത്സലന്‍ വാതുശ്ശേരി എന്നിവരുടെ പേരുകള്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. വി.സി നിയമനത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ തള്ളിയിരുന്നു.
മലയാളം സര്‍വകലാശാലയിലേക്ക് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് ഗവര്‍ണറുമായുളള ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വകലാശാല ഭേദഗതി ബില്ലിലെ വ്യവസ്ഥയാണ് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി. ഏത് നിയമമനുസരിച്ച് ആണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്ന ഗവര്‍ണറുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

 

Latest News