Sorry, you need to enable JavaScript to visit this website.

മോഡിയെ കൊല്ലുമെന്ന് ഫോണിൽ ഭീഷണി; പ്രതിയെ കോടതി വെറുതെ വിട്ടു

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് പോലീസ് ഹെൽപ്പ് ലൈനായ നൂറിലേക്ക്  വിളിച്ച് ഭീഷണി മുഴക്കിയ കേസിൽ പ്രതിയെ ദൽഹി കോടതി വെറുതെവിട്ടു. .
2019 ജനുവരിയിൽ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് പ്രധാനമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് കേസെടുത്ത   മുഹമ്മദ് മുഖ്താർ അലിയെയാണ് കോടതി വെറുതെ വിട്ടത്.  ഐപിസി സെക്ഷൻ 506 (II) പ്രകാരം ആനന്ദ് പർബത് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അലിക്കെതിരായ കുറ്റം തെളിയിക്കാൻ കൈകൊണ്ട് എഴുതിയ ജനറൽ ഡയറി എൻട്രി മാത്രമാണ് സമർപ്പിച്ചിരുന്നത്.  . പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച കോളിന്റെ ഉള്ളടക്കത്തെയോ വിശദാംശങ്ങളെയോ കുറിച്ചുള്ള പി.സിആർ ഫോം നൽകിയിരുന്നില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ശുഭം ദേവാദിയ കേസ് തള്ളിയത്.

പിസിആർ ഫോം ശേഖരിക്കാത്തതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) വിശദീകരണമൊന്നും നൽകിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്ന തീയതിയിൽ വിളിച്ച വ്യക്തിയുടെ കൃത്യമായ സംഭാഷണമോ പ്രസ്താവനയോ തെളിയിക്കാനുള്ള രേഖയാണിതെന്നും അദ്ദേഹം പറഞ്ഞു. ഫോമിന്റെ അഭാവത്തിൽ ജനറൽ എൻട്രി തന്നെ  ദുർബലമാണന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.
വിളിച്ചതായി ആരോപിക്കപ്പെടുന്ന ഫോൺ നമ്പർ സൂരദ് അലിയെന്ന മറ്റൊരാളുടെ പേരിലാണ്. ഈ വ്യക്തിയുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും ആളെ കണ്ടെത്താനായില്ലെന്ന് എഎസ്ഐ പറയുക മാത്രമാണ് ചെയ്തതെന്നും കോടതി പറഞ്ഞു.
 കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി കാണിക്കാനോ തെളിയിക്കാനോ കഴിയുന്ന തെളിവുകൾ രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന്  ഉത്തരവിൽ മജിസ്‌ട്രേറ്റ് ദേവാദിയ പറഞ്ഞു. എല്ലാ സംശയങ്ങൾക്കും അതീതമായി പ്രതിയുടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു, അതിനാൽ പ്രതിയെ കുറ്റവിമുക്തനാക്കുന്നു- മജിസ്ട്രേറ്റ് വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News