ജിദ്ദ- സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്നും മഴക്കും ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ദൈനംദിന റിപ്പോർട്ടിൽ വ്യക്തമാക്കി. ജിസാൻ, അസീർ, അൽബഹ, മക്ക, മദീന എന്നീ മേഖലകളിലെയും ചില പ്രദേശങ്ങളിലാാണ് മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ദൃശ്യപരത കുറയ്ക്കുന്ന തരത്തിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അൽഖസീമിൽ ആലിപ്പഴ വർഷത്തോടെ മഴക്കും സാധ്യതയുണ്ട്.
വടക്കൻ അതിർത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും (റഫ്ഹ), കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലും (ഹഫ്ർ അൽബാതിൻ), റിയാദ് മേഖലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മലയാളം ന്യൂസിനോട് വ്യക്തമാക്കി.
നിരവധി നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില ഇപ്രകാരമായിരിക്കും. (മക്ക 37 ഡിഗ്രി, മദീന 35 ഡിഗ്രി, റിയാദ് 32 ഡിഗ്രി, ദമാം 33 ഡിഗ്രി, ജിദ്ദ 36 ഡിഗ്രി, 23 ഡിഗ്രി)






