Sorry, you need to enable JavaScript to visit this website.

പഠാന്‍ നമ്പര്‍ 1 ഹിന്ദി സിനിമ; ബാഹുബലിയും കെ.ജി.എഫും പിന്നിലായി

ന്യൂദല്‍ഹി- ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമ എന്ന ബഹുമതി ഷാറൂഖ് ഖാന്റെ പഠാന്‍ നേടി.
സിനിമ വ്യവസായ വിദഗ്ധനായ തരന്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചത്. ബാഹുബലി, കെ.ജി.എഫ്2, ദംഗല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഷാറൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ അബ്രഹാമും നിറഞ്ഞാടിയ പഠാന്‍ റിലീസായി ആറാമത്തെ വെള്ളിയാഴ് നേടിയത് 1.05 കോടി രൂപയാണ്. ഇതോടെ സിനിമയുടെ മൊത്തം വരുമാനം 511.70 കോടിയാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പര്‍ 1 ഹിന്ദി സിനിമ പഠാനാണ്.

 

Latest News