മുംബൈ-ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. യുവനടി സബ ആസാദാണ് വധു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെയും സബയുടെയും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹൃത്വിക് റോഷനും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിക്കുന്ന ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. 2014ല്‍ ഹൃത്വിക്കും ആദ്യ ഭാര്യയായ സൂസാന്‍ ഖാനും വിവാഹമോചിതരായിരുന്നു. ഹൃത്വിക് റോഷന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ' എന്ന സിനിമയാണ്. തമിഴ് ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കാണ് ഇത്. ഹൃത്വിക് റോഷനു പുറമേ സെയ്ഫ് അലിഖാന്‍, രാധിക ആപ്‌തെ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.