Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താന്‍  ബെസ്റ്റ്, ഈ പാനീയങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ല

ദുബായ്- അറബിക്കഥ സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം ദുബായില്‍ കെ.ടി.സി അബ്ദുല്ല നടത്തുന്ന കഫറ്റീരിയയില്‍ ജോലിക്ക് കയറുന്ന രംഗമുണ്ട്. നാട്ടിലെ തീവ്ര വിപ്ലവകാരിയാണ് ശ്രീനി. ആദ്യ ജോലിയില്‍ ഉടമ ഒരാള്‍ക്ക് കൊക്ക കോള കൊടുക്കാന്‍ പറയുമ്പോള്‍ സഖാവ് ആദ്യം എതിര്‍ക്കുകയായിരുന്നു. അത് തന്നെ കൊണ്ട് പറ്റില്ലെന്നും തങ്ങള്‍ കൊക്കകോളയ്ക്ക് എതിരാണെന്നും ശ്രീനി വ്യക്തമാക്കി. എന്നാല്‍ കൊക്ക കോളയെ അങ്ങനെ അങ്ങ് തള്ളാന്‍ വരട്ടെ. ഇതിന് ചില പ്രത്യേക ഗുണങ്ങളുണ്ടെന്നതാണ് ഏറ്റവും പുതിയ പഠനം. 
കൊക്കക്കോളയും പെപ്സിയും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മുമ്പൊക്കെ  പഠനങ്ങളില്‍ പറഞ്ഞിരുന്നത്.  എന്നാല്‍ ചൈനയിലെ നോര്‍ത്ത്വെസ്റ്റ് മിന്‍സു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തികച്ചും വ്യത്യസ്തമായൊരു ഫലമാണ് പുറത്തുവന്നത്. ആക്ട എന്‍ഡോക്രേനോളജിക്ക എന്ന മെഡിക്കല്‍ ജേണലില്‍ അവര്‍ തങ്ങളുടെ പഠനഫലം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പെപ്സിയും കൊക്കക്കോളയും കഴിക്കുന്ന പുരുഷനില്‍ ലൈംഗികാരോഗ്യം മെച്ചപ്പെടും എന്നാണ് പഠനങ്ങളില്‍ പറയുന്നത്.
ഇവയുടെ ഉപയോഗം പുരുഷനില്‍ പ്രത്യുല്‍പാദന ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുമെന്നാണ് കണ്ടെത്തല്‍. ഇതുമൂലം പുരുഷപ്രത്യുല്‍പാദന അവയവത്തിന്റെ വലുപ്പവും ഏറാനും ലൈംഗികാരോഗ്യം കൂടാനും ഇടയാക്കും. കുറച്ച് എലികളില്‍ ഗവേഷകര്‍ ഇവ നല്‍കിയുള്ള പരീക്ഷണം നടത്തി. ഇതില്‍ എലികള്‍ക്ക് ജനനേന്ദ്രിയ വലിപ്പം കൂടിയതായും ലൈംഗികാരോഗ്യം വര്‍ദ്ധിച്ചതായും കണ്ടെത്തി. ഇങ്ങനെയാണ് സുപ്രധാന കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്. പ്രോസ്ട്രേറ്റ് പ്രശ്നങ്ങള്‍ക്കടക്കം ഗുണങ്ങള്‍ ഇവയില്‍ നിന്നുണ്ടായെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുമുണ്ട്. പെര്‍ഫോമന്‍സ് ഉഷാറാകുമെന്ന് ചുരുക്കം. 

Latest News