അബുദാബിയില്‍ ഡ്രൈവിംഗ്, വാഹന ലൈസന്‍സിംഗ് ചുമതല ഇനി ഐ.ടി.സിക്ക്

അബുദാബി- അബുദാബിയിലെ ഡ്രൈവിംഗ്, വെഹിക്കിള്‍ ലൈസന്‍സിംഗ് സംവിധാനങ്ങള്‍ ഇനി എമിറേറ്റിന്റെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐടിസി) മുനിസിപ്പാലിറ്റിയും കൈകാര്യം ചെയ്യും.
സേവനങ്ങള്‍ മുമ്പ് അബുദാബി പോലീസാണ് കൈകാര്യം ചെയ്തിരുന്നത്. എമിറേറ്റില്‍ ഏകീകൃതവും സംയോജിതവുമായ ഗതാഗത ലൈസന്‍സിംഗ് സംവിധാനം സ്ഥാപിക്കുകയാണ് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. ഐടിസിയിലെ സേവന വിപുലീകരണം ഉപയോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സഹായകമാകും.

 

Latest News