Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി വിമാനത്താവളത്തിലെ വേനല്‍ക്കാല ഷെഡ്യൂള്‍

നെടുമ്പാശ്ശേരി- കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനല്‍ക്കാല വിമാന സര്‍വീസ് സമയവിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ഈ സര്‍വീസുകളുടെ പ്രാബല്യം. ഇപ്പോള്‍ തുടരുന്നു കൊണ്ടിരിക്കുന്ന  ശീതകാല പട്ടികയില്‍ ആകെ 1202 സര്‍വീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1484 പ്രതിവാര സര്‍വീസുകളായി.
രാജ്യാന്തര സെക്ടറില്‍ ഇരുപത്തിമൂന്നും ആഭ്യന്തര സെക്ടറില്‍ എട്ടും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. 332 രാജ്യാന്തര സര്‍വീസുകളും 410 ആഭ്യന്തര സര്‍വീസുകളുമാണ് പ്രഖ്യാപിക്കപ്പെട്ട വേനല്‍ക്കാല പട്ടികയിലുള്ളത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ്- 51 പ്രതിവാര സര്‍വീസുകള്‍. രണ്ടാമതായി  ദുബായിലേക്ക് 45 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്. ഇന്‍ഡിഗോ-63, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്- 44, സ്പൈസ്ജെറ്റ് - 21 എയര്‍ അറേബ്യ അബുദാബി - 20 എയര്‍ ഏഷ്യ ബര്‍ഹാദ് - 18 എയര്‍ അറേബ്യ-14 , എമിറേറ്റ്‌സ് എയര്‍ -14 , എത്തിഹാദ് എയര്‍ -14 , ഒമാന്‍ എയര്‍ -14 , സൗദി അറേബ്യന്‍ -14 , സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് -14   എന്നിവയാണ് രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന പ്രമുഖ വിമാനകമ്പനികള്‍.  എയര്‍ അറേബ്യ അബുദാബി ആഴ്ചയില്‍ 10 അധികസര്‍വീസുകളും, എയര്‍ ഏഷ്യ ബര്‍ഹാദ്  കോലാലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സര്‍വീസുകളും അധികമായി ആരംഭിക്കും. സ്പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും,  ഇന്‍ഡിഗോ ദമാമിലേക്കും ബഹ്റൈനിലേക്കും പ്രതിദിന അധിക വിമാനസര്‍വീസുകള്‍ നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി - റാസ്-അല്‍-ഖൈമ പ്രതിദിന വിമാന സര്‍വീസ്, കൊച്ചിയില്‍ നിന്ന് പുതിയ രാജ്യാന്തര സെക്ടറിന് വഴി തെളിക്കും. എയര്‍ ഇന്ത്യ- യു.കെ  വിമാന സര്‍വീസ് ഹീത്രൂവിന് പകരം ലണ്ടന്‍ (ഗാറ്റ്വിക്ക്)-ലേക്ക് മാറ്റിയിട്ടുണ്ട്.
ആഭ്യന്തര പ്രതിവാര വിമാനസര്‍വീസുകളില്‍  ബാംഗ്ലൂരിലേക്ക് 131, മുംബൈയിലേക്ക് 73, ഡല്‍ഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍, കൊല്‍ക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്,   ഇന്‍ഡിഗോ എന്നിവ ഹൈദരാബാദിലേക്കും ഇന്‍ഡിഗോ  ആകാശ എയര്‍ എന്നിവ ബാംഗ്ലൂരിലേക്കും  പ്രതിദിന അധിക വിമാനസര്‍വീസുകള്‍ ആരംഭിക്കും.
ചൈനയും അമേരിക്കയും  കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ന്  ഇന്ത്യ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം എന്ന നിലയില്‍, ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വികസനങ്ങള്‍ക്കനുസരിച്ചുള്ള  മാറ്റങ്ങള്‍ക്കായി സിയാല്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്  മാനേജിങ് ഡയറക്ടര്‍ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ''വരും ദിനങ്ങളില്‍  ആഭ്യന്തര മേഖലയില്‍ 17% വളര്‍ച്ചയടക്കമുള്ള വന്‍ പദ്ധതികളാണ് ഇന്ത്യന്‍ വ്യോമയാന മേഖല ലക്ഷ്യം വയ്ക്കുന്നത്. ദക്ഷിണേന്ത്യയിലെ വ്യോമഗതാഗതത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള  പദ്ധതികള്‍  സിയാല്‍ വിഭാവനം ചെയ്തു വരികയാണെന്നും, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിയാലിലെ യാത്രക്കാരുടെ എണ്ണം കോവിഡ് പൂര്‍വ കാലഘട്ടത്തിന്റെ  96 ശതമാനത്തോളം ആയിട്ടുണ്ട്.  സിയാല്‍ കഴിഞ്ഞ ഡിസംബറില്‍ ഉത്ഘാടനം ചെയ്ത  ബിസിനസ് ജെറ്റ് ടെര്‍മിനല്‍ വിജയകരമായി മുന്നോട്ട് പോകുന്നു. ഇത് വരെ 130-ല്‍ അധികം സര്‍വീസുകള്‍ ഇവിടെ നിന്ന് നടത്തിയിട്ടുണ്ട്.

 

Latest News