Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ഇത് ദീപികയുടെ സമയം, ഓസ്‌കര്‍  പുരസ്‌കാര വേദിയില്‍ അവതാരക 

മുംബൈ- 2023ലെ ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ബോളിവുഡ് നടി ദീപിക പദുകോണിനെ അവതാരകയായി പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക എല്ലാ അവതാരകരുടെയും പേരുകളുള്ള ഒരു പോസ്റ്റും പങ്കുവെച്ചു. ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ദാന്‍, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ട്രോയ് കോട്സൂര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, ജെന്നിഫര്‍ കോനെല്ലി, സാമുവല്‍ എല്‍ ജാക്സണ്‍, മെലിസ മക്കാര്‍ത്തി, സോ സാല്‍ഡാന, ഡോണി യെന്‍, ജോനാഥന്‍ മേജേഴ്സ്, ജൊനാഥന്‍ മേജേഴ്സ്, എന്നിവരും പട്ടികയിലുണ്ട്.
95ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 12 ന്  ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കും. ദീപികയ്ക്ക് അഭിനന്ദനവുമായി ഏറെ സിനിമതാരങ്ങള്‍ രംഗത്തെത്തി.
 വ്യത്യസ്ത വിഭാഗങ്ങളിലായി ഒരു ഗാനവും രണ്ട് ഡോക്യുമെന്ററികളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനാല്‍ ഈ വര്‍ഷത്തെ ഓസ്‌കര്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രത്യേകത ഉള്ളതാണ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു'വും ഈ വര്‍ഷത്തെ ഓസ്‌കറില്‍ മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഗാനത്തിന്റെ സംഗീതം എം എം കീരവാണിയും വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസും ആണ്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സരിക്കും. ദ എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള നോമിനികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 95ാമത് അക്കാദമി അവാര്‍ഡ് വേദിയില്‍ നാട്ടു നാട്ടു എന്ന ഗാനം തത്സമയം അവതരിപ്പിക്കും. ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ഓസ്‌കര്‍ വേദിയില്‍ ഗാനം അവതരിപ്പിക്കുമെന്ന് അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്.

Latest News