പ്രതിഭകൾ പീലിവിരിച്ച സർഗ സംഗമം

'അമിഗോസ് ജിദ്ദ' യും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി അണിയിച്ചൊരുക്കിയ സംഗീത സായാഹ്നം ജനബാഹുല്യം കൊണ്ടും മികച്ച ഗാനങ്ങൾ കോർത്തിണക്കിയതുകൊണ്ടും  ആസ്വാദകരുടെ  മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. 
ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ട ജിദ്ദ കണ്ട ഏറ്റവും നല്ല പരിപാടിയായിരുന്നു.  പ്രേക്ഷകരുടെ മനസ്സറിഞ്ഞു പാട്ടുകൾ തെരഞ്ഞെടുത്ത് പരിപാടി അവതരിപ്പിച്ചതുകൊണ്ട് വേദിയും സദസ്സും ഇളകിമറിഞ്ഞു ആസ്വാദർ സംഗീത സാഗരത്തിൽ ആറാടി! അബീർ മെഡിക്കൽ ഗ്രൂപ്പ് അമിഗോസ് ജിദ്ദ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .അമീഗോസിന്റെ കൂട്ടായ്മയിലൂടെ നടത്തിയ എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. 
ഗഫാർ മണ്ണാർക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഖ്യാതിഥിയായ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സുനീർ ബാബു അധ്യക്ഷത വഹിച്ചു.  കബീർ കോയ, ബാദുഷ, അബ്ദുല്ല മുക്കണ്ണി, ഉമ്മർ വലിയ കണ്ടത്തിൽ, അബൂബക്കർ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. നിഷാദ്, സദ്ദാം ആനക്കയം, ഷംസീർ നൂറേമൂച്ചി, മുജീബ് പുളിക്കൽ, ഉസ്മാൻ, നൗഫൽ മണ്ണാർക്കാട്, ഹാഷിഫ് അൻവർ, മുനീർ യു.പി, അബ്ബാസ്, അമീൻ നിലമ്പൂർ, ജുബീസ്, ശിഹാബ്, തശ്‌രീഫ്, റിസാൽ, സാബിത്ത് കരീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 
മുജീബ് കല്ലായിപ്പാലം, പട്ടുറുമാൽ ഫെയിം സുറുമി വയനാട് കാണികളെ ഇളക്കിമറിച്ചു. ജിദ്ദയിലെ ഗായകരായ ഹക്കീം അരിമ്പ്ര, മുബാറക്, ഡോ. മിർസാന എന്നിവരും ഗാനങ്ങൾ  ആലപിച്ചു.

Latest News