ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്ക്ക് പരിക്കേറ്റു

മുംബൈ-ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റെന്ന് നടി സാമന്ത. 'സിറ്റാഡല്‍' എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്ക്ക് പരിക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാമന്തയുടേതായി 'ശാകുന്തളം' എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്

Latest News