ശരീരത്തില്‍ ഒളിപ്പിച്ച് വീണ്ടും സ്വര്‍ണക്കടത്ത്; മലപ്പുറം സ്വദേശി കൊച്ചിയില്‍ പിടിയില്‍

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തില്‍ ഒളിപ്പിച്ച്  കടത്താന്‍ ശ്രമിച്ച 1063.30 ഗ്രാം സ്വര്‍ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്റെലിജന്‍സ് വിഭാഗം പിടികൂടി. കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തില്‍ കുവൈത്തില്‍നിന്നെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അബ്ദു എന്ന യാത്രക്കാരനാണ് സ്വര്‍ണ മിശ്രിതവുമായി പിടിയിലായത്. സ്വര്‍ണ മിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകളാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 49 ലക്ഷം രൂപ വില വരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News