Sorry, you need to enable JavaScript to visit this website.

പടവുകള്‍ കയറുന്നത് ആരോഗ്യത്തിന് ഗുണകരം 

തിരക്കുള്ള ജീവിതമായതുകൊണ്ടുതന്നെ എല്ലാം വളരെ പെട്ടെന്ന് എത്തിപ്പിടിക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കുക. എല്ലാത്തിനും കുറുക്കുവഴികളും നിറയെയാണ്. ചില ആളുകള്‍ക്ക് സ്‌റ്റെപ്പുകള്‍ കണ്ടാല്‍ അലര്‍ജിയുമാണ്. ലിഫ്റ്റില്‍ കയറി പെട്ടെന്ന് എത്താനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ പടവുകള്‍ കയറുന്നതുകൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഇതും ഒന്ന് പരീക്ഷിച്ചുനോക്കൂ. ഇനി പടവുകള്‍ സ്‌നേഹിച്ച് തുടങ്ങൂ. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പടവുകള്‍ കയറുന്നത് ശീലമാക്കാം. ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നത് ശീലമാക്കുമ്പോള്‍ അമിതവണ്ണം കുറയുന്നതിന് സഹായകരമാകും. പടികളുടെ എണ്ണം കൂടുന്നതും നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയാനും ഇത് സഹായകമാണ്. എന്‍ഡോര്‍ഫിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ ഉല്പാദനത്തെ ത്വരിതപ്പെടുത്താനും പടികയറ്റം നല്ലതാണ്. സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ദിവസവും ഏഴുമിനിറ്റ് പടികള്‍ കയറിയാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. പേശികള്‍ റിലാക്‌സ് ചെയ്യുന്നത് ഉറക്കം കൂട്ടാനും സഹായകമാണ്. 

Latest News