സിഡ്‌നിയില്‍ ഇന്ത്യക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

സിഡ്‌നി- 32 കാരനായ ഇന്ത്യക്കാരന്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ക്ലീനിംഗ് തൊഴിലാളിയെ കുത്തി പരിക്കേല്‍പിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വെടിവെച്ചത്.
തമിഴ്‌നാട്ടുകാരനായ മുഹമ്മദ് റഹ്മത്തുല്ല സയിദാണ് മരിച്ചത്. 28 കാരനായ തൊഴിലാളിയെയാണ് ഇയാള്‍കുത്തിയത്. പോലീസുകാരെയും ആക്രമിക്കാനൊരുങ്ങിയതാണ് വെടിവെപ്പിന് ഇടയാക്കിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News