ആര്‍.മാധവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഹിന്ദു ദിനപത്രത്തിന്റെ  കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്ന ആര്‍. മാധവന്‍ നായരുടെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറത്തിന്റേയും  കാലിക്കറ്റ് പ്രസ്‌ക്ലബിന്റേയും  ആഭിമുഖ്യത്തില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. എന്‍.പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.മോഹന്‍ദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോസം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍, പി.ജെ. മാത്യു, സി.എം.കൃഷ്ണപണിക്കര്‍, കെ.അബൂബക്കര്‍, യു.കെ.കുമാരന്‍, എന്‍. പി. രാജേന്ദ്രന്‍, പുത്തുര്‍മഠം ചന്ദ്രന്‍, ടി.വേലായുധന്‍, നടക്കാവ് മുഹമ്മദ്കോയ, പി.പി.അബൂബക്കര്‍, ഹരിദാസന്‍ പാലയില്‍, പി.വി. നജീബ്, ബിജു ഗോവിന്ദ്, ദീപക് ധര്‍മടം, ടി.ബാലകൃഷ്ണന്‍, സി.ഒ.ടി അസീസ്, കെ.നീനി, അശോക് ശ്രീനിവാസ്, എം.സുധീന്ദ്രകുമാര്‍,  ബാബു ചെറിയാന്‍, എ.വി.ഫര്‍ദിസ്, എം.ജയതിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News