Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടക്കലിൽ കിണർ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ; ഒരാളെ രക്ഷിച്ചു

മലപ്പുറം - കോട്ടക്കലിൽ കിണറിന്റെ പടവ് കെട്ടുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ മൂന്നര മണിക്കൂർ നീണ്ട ശ്രമത്തിനിടെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
 കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അഹദിനെയാണ് മലപ്പുറത്തുനിന്നുള്ള അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അലി അക്ബറിനായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
 ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ പടവ് ജോലിയ്ക്കിടെയായിരുന്നു മണ്ണിടിഞ്ഞ് ദേഹമാസകലം മൂടിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷപ്രവർത്തനത്തിന് വലിയ തടസ്സമുണ്ടാക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 

Latest News