ഹൃദയാഘാതം: കോട്ടയം സ്വദേശി ദമാമിൽ നിര്യാതായയി

ആശാ ജോർജ്‌

ദമാം- കോട്ടയം പണിക്കരു വീട്ടിൽ ആശാ ജോർജ് (47) ദമാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.  ദമാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരുന്ന ബിനു ജോർജിന്റെ ഭാര്യയായ ആശ നേരത്തെ ദഹ്‌റാൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. സന്ദർശക വിസയിൽ കുടുംബവുമായി ദമാമിൽ കഴിയുന്നതിനിടയിലാണ് ഇന്നലെ ഹൃദയാഘാതം സംഭവിച്ചത്.  മക്കളായ ജോഷ്വോ, ജോബ് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്.  ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Latest News