പാലക്കാട്ട് ഉത്സവത്തിനിടെ ആന വിരണ്ടോടി; രണ്ടു മണിക്കൂറിനുശേഷം തളച്ചു

പാലക്കാട് - എഴുന്നള്ളത്തിനിടെ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പുതുശ്ശേരി കുടുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. 
 ക്ഷേത്രവളപ്പിൽ വിരണ്ട ആന നേരെ ദേശീയപാതയിലേക്കു കയറി ആദ്യം പാലക്കാട് ഭാഗത്തേക്ക് ഓടി. പിന്നീട് ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിര കണ്ട് വാളയാർ ഭാഗത്തേക്ക് തിരിഞ്ഞോടുകയായിരുന്നു. വാഹനത്തിരക്കേറിയ സമയത്ത് ദേശീയപാതയിലൂടെ ഏറെനേരം ഓടിയ ആനയെ പിന്നീട് തളച്ചു. ദേശീയപാതയിൽ ഇത് ഏറെനേരം ഗതാഗത തടസ്സമുണ്ടാക്കി. രണ്ടു മണിക്കൂറിലേറെ കനത്ത ആശങ്കയും പരിഭ്രാന്തിയുമാണ് പ്രദേശത്തുണ്ടായത്.
 

Latest News