VIDEO മലപ്പുറത്ത് പാടിക്കൊണ്ടിരിക്കെ ഗായകന്റെ മരണം; നൊമ്പരമായി വീഡിയോ

മലപ്പുറം- വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഗായകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി. പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന പരിപാടിയിലാണ് ഗായകന്‍ പൂന്താനം സ്വദേശി തൊട്ടിക്കുളത്തില്‍ ഉമ്മര്‍ കുഴഞ്ഞുവീണ് മരിച്ചത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. കുഴഞ്ഞു വീണയുടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു മരണം.
ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഷമീല, ഷമീമ, ഷമീന, സുമയ്യ. മരുമക്കള്‍: ഹൈദരലി, ഹനീഫ്, സുബൈര്‍.

 

 

 

Latest News