Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മദ്യപിക്കാം ; വി.എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷന് എതിര്‍ത്ത് കത്തയച്ചു

തിരുവനന്തപുരം : റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ രംഗത്ത്. മദ്യപിക്കുന്നവര്‍ക്കും ഖാദി സ്ഥിരമായി ധരിക്കാത്തവര്‍ക്കും അംഗത്വം നല്‍കില്ലെന്ന മുന്‍തീരുമാനം മാറ്റിയതിനെതിരെ സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു. റായ്പൂര്‍ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുകയും ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യുമെന്നും അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരണഘടനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ റായ്പൂരില്‍ കഴിഞ്ഞ ദിവസം സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ഇത് ഭേദഗതി ചെയ്തിരുന്നു. ഭേദഗതി പ്രകാരം സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിക്കരുത് എന്നാക്കി മാറ്റിയിരുന്നു. മദ്യത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് വി എം സുധീരന്‍ നിലപാടെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

 

Latest News