കോട്ടയം- ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. നിലവില്‍ ഐ സി യുവിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.അന്‍പതിലേറെ സിനിമകളില്‍ കോട്ടയം നസീര്‍ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി അനേകം മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകന്‍, റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലയിലും ശ്രദ്ധേയനാണ്.