കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി തിരുവനന്തപുരത്തെ കോൺവന്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം - വെട്ടുതുറ കോൺവെന്റിൽ കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തിരുപൂർ സ്വദേശി അന്നപൂരണിയെ(27)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
 കോൺവെന്റിലെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോൺവന്റ് അധികൃതർ പോലീസിന് നൽകിയ മൊഴി. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മഹാരാഷ്ട്രയിലെ സേവനം കഴിഞ്ഞ് ഒരു മാസം മുമ്പാണ് അന്നപൂരണി കോൺവന്റിൽ തിരിച്ചെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News