Sorry, you need to enable JavaScript to visit this website.

ഖത്തർ ഇന്ത്യൻ എംബസി അപെക്‌സ് ബോഡിയിലേക്ക് മാർച്ച് 3, 4 തിയ്യതികളിൽ തെരഞ്ഞെടുപ്പ്  

ദോഹ- ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ എന്നിവയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് മാർച്ച് 3, 4 തിയ്യതികളിൽ നടക്കുമെന്ന് ഇലക്ഷൻ കമ്മറ്റി അധ്യക്ഷയും എംബസി കൗൺസിലറുമായ ടി.അജ്ഞലീന പ്രേമലത അറിയിച്ചു. 
ഡിജിപോൾ ആപ്പിലെ  സാങ്കേതിക പ്രശ്‌നങ്ങൾ കാരണം രണ്ട് തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പുകളാണ് മാർച്ച് 3, 4 തിയ്യതികളിൽ നടത്തുന്നത്. 
ആപ്പിൽ സമ്മർദ്ദം ഒഴിവാക്കാൻ സമയവും ദിവസവും ക്രമീകരിച്ചിട്ടുണ്ട്. 

ഇന്ത്യൻ കൾചറൽ സെന്റർ തെരഞ്ഞെടുപ്പ് മാർച്ച് 3 ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയായിരിക്കും. ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിലേക്കുള്ള തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3 മണി മുതൽ 9 മണി വരെയായിരിക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി ബനലവന്റ് ഫോറത്തിലേക്കുള്ള തരഞ്ഞെടുപ്പ് മാർച്ച് 4 ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ 9 മണി വരെയായിരിക്കും.
 

Latest News