ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ആണ്‍കുഞ്ഞ് പിറന്നു

ദുബായ് - ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നു. മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് കുട്ടിയുടെ പേര്. രണ്ട് ചെറിയ കാലുകള്‍ പിടിച്ചിരിക്കുന്ന ഒരു ജോടി കൈകളുടെ ചിത്രമാണ് ശൈഖ് ഹംദാന്‍ ശനിയാഴ്ച പങ്കിട്ടത്. 'പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളര്‍ത്തുകയും അവനെ ഞങ്ങളുടെ കണ്ണുകള്‍ക്ക് കാഴ്ചയാക്കുകയും അവനെ ഞങ്ങള്‍ക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ' എന്ന് അറബിയില്‍ എഴുതിയ പ്രാര്‍ഥന അടങ്ങുന്നതാണ് പോസ്റ്റ്.   
മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ഷെയ്ഖ് ഹംദാന്റെ മൂന്നാമത്തെ കുട്ടിയാണ്. 2019 മേയില്‍ വിവാഹിതരായ ഷെയ്ഖ് ഹംദാനും ഷെയ്ഖ ഷൈഖ ബിന്‍ത് സയീദും 2021 മേയ് 20നു ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. സമൂഹ മാധ്യമത്തിലെ ജനപ്രിയ വ്യക്തിയാണ് ദുബായ് കിരീടാവകാശി.

 

Latest News