അതിദാരുണം ഈ കൊച്ചു കുഞ്ഞിന്റെ മരണം, റോഡിലൂടെ വലിച്ചിഴച്ചത് രണ്ട് കിലോമീറ്റര്‍ ദൂരം

ലഖ്‌നൗ :   അതിദാരുണമായാണ് ഈ ആറുവയസുകാരന്‍ മരിച്ചത്. രണ്ട് കിലോമീറ്ററോളം ദുരമാണ് ആ കൊച്ചുകുഞ്ഞിനെ ട്രക്ക് ഡ്രൈവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുട്ടിയെ രണ്ട് കിലോമീറ്ററോളം ദൂരം ട്രക്ക് വലിച്ചിഴച്ചുകൊണ്ട് പോയത്. അപകടത്തില്‍ കുട്ടിയും സ്‌കൂട്ടറില്‍ യാത്ര ചെയ്ത അപ്പൂപ്പനും മരിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജനോറിലെ കാണ്‍പൂര്‍ -സാഗര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉദിത് നരന്‍ ചൗരസ്യ എന്ന 67കാരനെയും കൊച്ചുമകന്‍ സാധ്വികിനെയും അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ ട്രക്കിനടിയില്‍ പെട്ടുപോയ സ്വാധിക്വിനെ രണ്ട് കിലോമീറ്ററോളം ദൂരമാണ് ട്രക്ക് വലിച്ചിഴച്ചത്. കുഞ്ഞ് വാഹനത്തിനടിയില്‍ കുടുങ്ങിയ ഉടന്‍ വിവരം നാട്ടുകാര്‍ ട്രക്ക് ഡ്രൈവറെ അറിയിച്ചിട്ടും ഡ്രൈവര്‍ മന:പൂര്‍വ്വം വാഹനം നിര്‍ത്താതെ  ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് ട്രക്ക് തടയുകയാണുണ്ടായത്. വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റിഡിയിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News