കോണ്‍ഗ്രസില്‍ നിന്നാണ് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

റായ്പൂര്‍ :  പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടതെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അതിനൊപ്പം ബി ജെ പിയുടെ നയങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന ജനങ്ങളും ഒന്നിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരിലും പ്രതീക്ഷയുണ്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്നാണ് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന പ്രിയങ്കാ ഗാന്ധി.
കര്‍ഷകരുടെ ഭൂമി നരേന്ദ്ര മോഡി സുഹൃത്തിന് നല്‍കി. തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണം. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായ് നില്‍ക്കണമെന്നും  പ്രിയങ്ക പറഞ്ഞു. പാര്‍ട്ടിയുടെ സന്ദേശവും സര്‍ക്കാരിന്റെ പരാജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കണം. പാര്‍ട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിക്കുന്നു. ബി ജെ പിയെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യമുണ്ടെന്നറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

 

Latest News