Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു; തിരച്ചിൽ ഊർജിതമെന്ന് പോലീസ്

- ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ ഇ ത്വയ്ബയുടെ ഭാഗമായ ടി.ആർ.എഫ് എന്ന സംഘടന ഏറ്റെടുത്തു
ശ്രീനഗർ - ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ അച്ചൻ നിവാസിയായ കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മ(40)യാണ് കൊല്ലപ്പെട്ടത്. ഒരു എ.ടി.എം കൗണ്ടറിൽ സുരക്ഷ ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ 11-ഓടെ മാർക്കറ്റിലേക്ക് പോകുംവഴിയാണ് ഭീകരർ വെടിയുതിർത്തത്. ദക്ഷിണ കശ്മീർ ജില്ലയിലെ അച്ചൻ ഏരിയയിൽ വച്ച് നെഞ്ചിന് വെടിയേൽക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും മേഖല സൈന്യം വളഞ്ഞതായും ജമ്മുകശ്മീർ പോലീസ് അറിയിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപ്പെട്ടതായി കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. സഞ്ജയ് ശർമ്മയുടെ മരണം അതീവ ദുഃഖകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. അക്രമത്തെ അപലപിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
 സംഭവത്തിൽ പ്രതിഷേധമറിയിച്ച് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി രംഗത്തെത്തി. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുന്നതിൽ ജമ്മുകശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹയെ സമിതി വിമർശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കർഷകനായ മറ്റൊരു കശ്മീരി പണ്ഡിറ്റും കൊല്ലപ്പെട്ടിരുന്നു. സഞ്ജയ് ശർമ്മയ്ക്ക് ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടിയതായി കശ്മീർ ഡി.ഐ.ജി റയീസ് മുഹമ്മദ് ഭട്ട് അറിയിച്ചു. അതിനിടെ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ ഇ ത്വയ്ബയുടെ ഭാഗമായ ടി.ആർ.എഫ് എന്ന സംഘടന ഏറ്റെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News