- അടച്ചിട്ട വീടുകൾക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരം
കൊച്ചി - ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ പശ്ചാത്താപിക്കുകയാണെന്നും രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസി വ്യവസായി കെ.ജി എബ്രഹാം.
പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. എല്ലാ പണവും ഒഴുകിപ്പോകുകയാണ്. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നമ്മെ എല്ലാവരെയും വിഡ്ഢികളാക്കി ഗൾഫിൽ വന്ന് പണം പിരിച്ച് ധൂർത്തമാക്കി, രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. പ്രവാസികൾ നാട്ടിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






