VIDEO മണ്ടന്മാരാകരുത്; ഉപദേശിക്കുന്ന വീഡിയോ ഏറ്റെടുത്ത് പ്രവാസികള്‍

ജിദ്ദ- നാല്‍പത് വര്‍ഷം ദുബായില്‍ ഡ്രൈവറായി ജോലി അസുഖങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി അനുഭവിക്കുന്ന ദുരിതം പകര്‍ത്തിയ വീഡിയോ പ്രചരിക്കുന്നു. കൊല്ലം നിലമേലിലെ ഒരു മുന്‍ പ്രവാസി കടത്തിണ്ണയില്‍ കഴിയുന്ന വീഡിയോ ആണ് പ്രവാസികള്‍ ധാരാളമായി പ്രചരിപ്പിക്കുന്നത്.
ഒരു കാലിനം കൈക്കും വയ്യാതായെന്നും ഉണ്ടായിരുന്ന വസ്തുക്കളും വീടുമൊക്കെ ഇല്ലാതാക്കിയെന്നും 70 വയസ്സായ ഇയാള്‍ പറയുന്നു. കരഞ്ഞുകൊണ്ട് സ്വന്തം കഥ വിശദീകരിക്കുന്ന ഇയാള്‍ ആളുകള്‍ കാശ് നീട്ടിയാല്‍ വാങ്ങാറില്ലെന്നും പറയുന്നു. ഭാര്യ മരിച്ചുപോയെന്നും രണ്ടു മക്കളുണ്ടെന്നും പറയുന്നു. നാല് പാസ്‌പോര്‍ട്ടുകളും ഹെല്‍ത്ത് കാര്‍ഡുകളും മാത്രമാണ് സ്വന്തം.
ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മണ്ടന്മാരാകാതെ പ്രവാസികള്‍ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് വീഡിയോ ചിത്രീകരിച്ചയാള്‍ ആഹ്വാനം ചെയ്യുന്നത്.

 

Latest News