പണം വാങ്ങി സിനിമയെ തകര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുന്നു- കെ.ബി ഗണേഷ് കുമാര്‍

ദുബായ്- ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയേയും മോശമെന്ന് ഇവര്‍ വിമര്‍ശിക്കും.

പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢ സംഘം ഉണ്ടെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. അടുത്ത നിയമസഭാ സമ്മേളത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

 

Latest News