കൊച്ചി- മലയാളത്തിലെ നാലാമത്തെ ശബ്ദചലച്ചിത്രമാണ് നിര്‍മലയെങ്കിലും ആദ്യമായി പിന്നണി ഗാനം ഈ സിനിമയിലായിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ക്ക് ഇ. ഐ. വാര്യര്‍ സംഗീതം നല്‍കിയ ഗാനം അന്നത്തെ ആറാം ക്ലാസുകാരി തൃപ്പൂണിത്തുറ സ്വദേശി വിമല ബി. വര്‍മ്മയാണ് ആലപിച്ചത്. ഏട്ടന്‍ വന്ന ദിനമേ... അരുമ ദിനമേ... എന്ന ഗാനമാണ് മലയാളത്തിലെ ആദ്യ ചലച്ചിത്ര ഗാനം.
സേലത്തെ മോഡേണ്‍ തിയേറ്ററിലായിരുന്നു റെക്കോര്‍ഡിംഗ് നടന്നത്. ആ ഗാനത്തിന് 2023 ഫെബ്രുവരി 25നാണ് നിര്‍മല പുറത്തിറങ്ങിയത്.
മുക്കാല്‍ നൂറ്റാണ്ടിനിപ്പുറവും അമ്മ വിമല ബി. വര്‍മ്മയുടെ ഗാനത്തിന്റെ സി. ഡികള്‍ മകള്‍ കൃഷ്ണ വര്‍മ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. നിര്‍മ്മലയില്‍ പാടിയതിന് പുറമേ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വിമല ബി. വര്‍മ്മ. നിര്‍മ്മലയില്‍ വിമല ബി. വര്‍മ്മ മൂന്ന് ഗാനങ്ങളാണ് ആലപിച്ചത്. എന്നാല്‍ പിന്നീടവര്‍ സിനിമാ മേഖലയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. എങ്കിലും ആകാശവാണിയില്‍ കാഷ്വല്‍ ഗായികയായി വിമല ബി. വര്‍മ്മ പ്രവര്‍ത്തിച്ചു. വിമല ബി. വര്‍മ്മയെ കൊണ്ട് സിനിമയില്‍ പാടിക്കാന്‍ അക്കാലത്ത് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല.
മലയാള സിനിമയിലെ ആദ്യഗാനം ഏട്ടന്‍ വന്ന ദിനമേ ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച് പുന:രാവിഷ്‌ക്കരിച്ചിട്ടുണ്ട്.