കുവൈത്ത് സിറ്റി- ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കു നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ) രജിസ്‌ട്രേഷന്‍ നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം കുവൈത്ത് തള്ളി. എന്‍ബിഎ അക്രഡിറ്റേഷന്‍ നിലവില്‍ വരുന്നതിനു മുന്‍പ് (2013ന് മുന്‍പ്) ബിരുദമെടുത്ത് കുവൈത്തില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് എന്‍ജിനീയര്‍മാരുടെ ഭാവി അവതാളത്തിലാക്കുന്നതാണ് തീരുമാനം.
കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എന്‍ജിനീയറിംഗ് കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളി. അക്രഡിറ്റേഷന്റെ കാര്യത്തില്‍ ഇന്ത്യക്കു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവറിന്റെയും കുവൈത്ത് സൊസൈറ്റി ഫോര്‍ എന്‍ജിനീയേഴ്‌സിന്റെയും നിലപാട്.
കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സിന്റെ പരീക്ഷ പാസായവര്‍ക്കേ എന്‍ജിനീയറായി ജോലി ചെയ്യാനാകൂ. ഈ പരീക്ഷ എഴുതണമെങ്കില്‍ എന്‍ബിഎ അക്രഡിറ്റഡ് കോളജില്‍ നിന്നു ബിരുദമെടുത്തവരായിരിക്കണം. നിലവില്‍ 5,248 അപേക്ഷകള്‍ സൊസൈറ്റിയുടെ പരിഗണനയിലുണ്ട്.