Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ കടകള്‍ക്ക് തീപ്പിടിച്ചു, ജീവാപായമില്ല

അബുദാബി -അല്‍ ദഫ്ര മേഖലയിലെ ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡിലെ കടകളില്‍ തീപിടിത്തം.  ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര ദുരന്ത നിവാരണ സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. പൂര്‍ണമായും തീ അണച്ച ശേഷം ഇപ്പോള്‍ കൂളിംഗ് നടപടികള്‍ നടന്നുവരികയാണ്.  ഒന്നിലേറെ കടകൡ അഗ്നിബാധ ഉണ്ടായതായി അബുദാബി പോലീസ് അറിയിച്ചു.
ഒട്ടേറെ കടകളില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നു അബുദാബി പോലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും രക്ഷാപ്രവര്‍ത്തനം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Latest News