ഒമാന് മുകളിലൂടെ ഇനി ഇസ്രായില്‍ വിമാനങ്ങള്‍ പറക്കും

മസ്‌കത്ത്- ഒമാന്‍ വ്യോമപാത ഇസ്രായില്‍ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കി. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ സമയം കുറയ്ക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് ഒമാന്‍, ഇസ്രയേല്‍ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്.

ഒമാന് നന്ദി അറിയിച്ച് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ രംഗത്തെത്തി. ഇസ്രായില്‍ സമ്പദ് വ്യവസ്ഥക്കും സഞ്ചാരികള്‍ക്കും ഇത് ചരിത്രപരവും സുപ്രധാനവുമായ തീരുമാനമാണെന്നു അദ്ദേഹം പറഞ്ഞു. ഇസ്രായില്‍ ഉള്‍പ്പെടെ എല്ലാ വിമാന കമ്പനികള്‍ക്കും ഒമാന്റെ വ്യോമപാത തുറന്നു നല്‍കുന്നതിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൗദിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News