ഫിലിപ്പൈന്‍സില്‍ സൗദികളെ കബളിപ്പിച്ച സുഡാനി അറസ്റ്റില്‍

മനില- ഫിലിപ്പൈന്‍സില്‍ വെച്ച് സൗദി രോഗികളെ കബളിപ്പിച്ച സുഡാനിയെ ഫിലിപ്പൈന്‍സ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രിയകള്‍ക്കും ചികിത്സക്കും സഹായിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടാണ് സൗദി രോഗികളെ 44 കാരനായ ബദ്‌റുദ്ദീന്‍ ഇബ്രാഹിം ഹബീബ് കബളിപ്പിച്ചത്. ഈ കേസില്‍ വര്‍ഷങ്ങളായി ഇയാളെ സൗദി അറേബ്യ അന്വേഷിച്ചുവരികയായിരുന്നു. 2013 ല്‍ സുഡാനിയെ ഫിലിപ്പൈന്‍സ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ നാടുകടത്താന്‍ അന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഫിലിപ്പൈന്‍സ് വിടാതെ പ്രതി രാജ്യത്ത് കഴിയുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News