Sorry, you need to enable JavaScript to visit this website.

ജാവേദ് അക്തറിനെ ട്വിറ്ററില്‍ കൈകാര്യം ചെയ്ത് പാകിസ്ഥാനികള്‍

ലാഹോര്‍- മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കാന്‍ പാകിസ്ഥാന്‍ അനുവദിക്കുകയാണെന്ന് പാകിസ്ഥാനിലെ ചടങ്ങില്‍ തുറന്നു പറഞ്ഞ ഇന്ത്യന്‍ കവിയും എഴുത്തുകാരനുമായ ജാവേദ് അക്തറെ (Javed Akhtar)  ട്വിറ്ററില്‍ കൈകാര്യം ചെയ്ത് പാകിസ്ഥാനികള്‍.
ലാഹോറില്‍ നടന്ന ഫൈസ് ഫെസ്റ്റിവലിലാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയെ അപലപിച്ചുകൊണ്ട്  ട്വിറ്ററില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നിരവധി പാകിസ്ഥാന്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് രംഗത്തുവന്നു. ഈ മാസം 17 മുതല്‍ 19 വരെയായിരുന്നു ഫെസ്റ്റിവല്‍. അതിന് ശേഷം വിവിധ സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. ചടങ്ങില്‍ അക്തറിന്റെ സാന്നിധ്യത്തെ പ്രകീര്‍ത്തിക്കുന്നതായിരുന്നു ട്വീറ്റുകള്‍. അതേസമയം ഇന്ത്യന്‍ കവിയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയത്.
26/11 മുംബൈ ആക്രമണത്തിലെ പ്രതികളെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചതായി അക്തര്‍ വീഡിയോയില്‍ ആരോപിക്കുന്നു. ഞാന്‍ ബോംബെയില്‍ (മുംബൈ) നിന്നാണ്. നഗരത്തിന് നേരെയുണ്ടായ ആക്രമണം ഞാന്‍ കണ്ടു. അക്രമികള്‍ നോര്‍വേയില്‍ നിന്നോ ഈജിപ്തില്‍ നിന്നോ അല്ല. ആ അക്രമികള്‍ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് കറങ്ങുന്നു- ഇതായിരുന്നു ഫെസ്റ്റിവലിലെ ഒരു സെഷനില്‍ ജാവേദ് അക്തറിന്റെ പരാമര്‍ശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വീഡിയോ വൈറലായതോടെ നിരവധി പാക് സെലിബ്രിറ്റികള്‍ ആരോപണത്തെ കുറിച്ച് സംസാരിക്കുകയും അപലപിക്കുകയും ചെയ്തു. പാകിസ്ഥാനികള്‍ നിറഞ്ഞ ഒരു ഹാളില്‍ ഇരുന്നുകൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ ഇതു പറയാന്‍ കഴിയുമെന്നാണ് നടന്‍ അര്‍സലന്‍ നസീര്‍ ചോദിച്ചത്. ഇന്ത്യ ഇദ്ദേഹത്തെ കുറിച്ച് 'ജാന്‍ബാസ് ലിഖാരി (നിര്‍ഭയനായ എഴുത്തുകാരന്‍) എന്ന പേരില്‍ സിനിമ നിര്‍മ്മിക്കണം- വിമര്‍ശകര്‍ പറഞ്ഞു.
ഫൈസ് ഫെസ്റ്റിവലിനെ അപമാനിച്ചുവെന്നാണ് മറ്റു ആക്ഷേപങ്ങള്‍. ആതിഥേയര്‍ തന്നെയാണ് ഉത്തരവാദികള്‍. മാന്യനല്ലാത്ത  അതിഥിയെ പ്രകീര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നവര്‍ ജാവേദ് അക്തറിനെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

 

Latest News