Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ തെറ്റിയതിന് മോഡിക്ക് പഴി, രാജിവെക്കണമെന്ന് നെറ്റിസണ്‍സ്

മുംബൈ- വിമാനത്താവളത്തിലെ ടെര്‍മിനല്‍ തെറ്റിയ യാത്രക്കാരന്‍ അതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.  മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ( Chhatrapati Shivaji Maharaj International Airport )  തെറ്റായ ടെര്‍മിനലില്‍ എത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നതാണ് വീഡിയോ.  ആകാശ എയറിനെതിരെ ( Akasa Air ) പരാതിപ്പെടുന്നയാള്‍ അതേ ശ്വാസത്തില്‍ രോഷം പ്രധാനമന്ത്രി മോഡിയെ കുറ്റപ്പെടുത്തുകയായിരുന്നു. വിശ്വഗുരു, ജി20 തുടങ്ങിയവയും പരാമര്‍ശിക്കുന്നു.  
മുംബൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകാനെത്തിയ ഉജ്വല്‍ ത്രിവേദി എന്നയാളാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് വീഡിയോയില്‍ വിശദീകരിക്കുന്നത്.  തന്റെ ടിക്കറ്റില്‍  വിമാനം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കുമെന്നാണ് കാണിച്ചിരുന്നത്. ബുധനാഴ്ച രാവിലെ അവിടെ എത്തിയപ്പോഴാണ് ആഭ്യന്തര ടെര്‍മിനലില്‍ നിന്നായിരിക്കുമെന്ന് പറഞ്ഞത്. ടിക്കറ്റില്‍ ടെര്‍മിനലിന്റെ പേര് കാണിക്കാത്തതു കൊണ്ടു മാത്രമാണ് ഇത് സംഭവിച്ചതെന്ന്  ടിക്കറ്റ് കാണിച്ചുകൊണ്ട് അദ്ദേഹം വിവരിച്ചു.
ഈ പ്രശ്‌നങ്ങള്‍ ആരാണ് പരിഹരിക്കുക? ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കാന്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മോഡി സാധാരണക്കാര്‍ എത്രമാത്രം പീഡിപ്പിക്കപ്പെടുന്നുവെന്ന് അറിയണം. ആകാശ എയര്‍ ഹെല്‍പ്പ്‌ഡെസ്‌കിലെത്തി  എന്തുകൊണ്ടാണ് ടെര്‍മിനല്‍ എഴുതാത്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ടിക്കറ്റില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ എന്ന് പറഞ്ഞാല്‍ ഒരാള്‍ എങ്ങനെ ആഭ്യന്തര ടെര്‍മിനലിലേക്ക് പോകും? ഒരാള്‍ രാവിലെ വിമാനം പിടിക്കാന്‍ തിരക്കിട്ട് തെറ്റായ ടെര്‍മിനലില്‍ എത്തിയാലുള്ള ബുദ്ധിമുട്ട് ഓര്‍ത്തു നോക്കുക.  ജി20യും നടക്കുന്നു. മുംബൈ ഒരു അന്താരാഷ്ട്ര നഗരം കൂടിയാണ്- ഉജ്വല്‍ പറഞ്ഞു.
ഔദ്യോഗിക ഇ-ടിക്കറ്റിലും ബോര്‍ഡിംഗ് പാസിലും ശരിയായ ടെര്‍മിനല്‍ വിവരങ്ങള്‍ ലഭ്യമാണെന്ന് അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ട്വീറ്റിന് ആകാശ എയര്‍ മറുപടി നല്‍കി.
ടെര്‍മിനല്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് തന്റെ ഫ് ളൈറ്റ് നമ്പര്‍ ഗൂഗിള്‍ ചെയ്യാമായിരുന്നുവെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം പ്രധാനമന്ത്രി മോഡി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതുള്‍പ്പെടെ  നെറ്റിസണ്‍മാരില്‍ നിന്ന് രസകരമായ പ്രതികരണങ്ങള്‍ക്കും ട്വീറ്റ്  കാരണമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News