അപക്ഷേ തള്ളി; ഷമീമ ബീഗത്തിന് നാട്ടിലേക്ക് മടങ്ങാനാവില്ല

ലണ്ടന്‍-പതിനഞ്ചാം വയസ്സില്‍ ഐ.എസില്‍ ചേരാന്‍ ബ്രിട്ടന്‍ വിട്ട ഷമീമ ബീഗത്തിന് നാട്ടിലേക്ക് മടങ്ങാനാവില്ല. എട്ട് വര്‍ഷം മുമ്പ് ഐ.എസില്‍ ചേര്‍ന്ന ഷമീമയുടെ പൗരത്വം പുനസ്ഥാപിക്കാനുള്ള അപേക്ഷ തള്ളി. ഐ.എസ് പോരാളിയെ വിവാഹം ചെയ്ത ഷമീമക്ക് മൂന്ന് മക്കള്‍ ജനിച്ചുവെങ്കിലും മൂന്ന് കുട്ടികളും ശൈശവത്തില്‍തന്നെ മരിച്ചു. സിറിയയിലെ അഭയര്‍ഥി ക്യാമ്പിലാണ് ഷമീമ ഇപ്പോഴുള്ളത്.
യു.കെ പൗരത്വം എല്ലാവര്‍ക്കും അര്‍ഹമായതല്ലന്ന് പ്രത്യേക ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്റെ മേധാവിയായ ജസ്റ്റിസ് ജയ് ഷമീമയുടെ അപ്പീല്‍ തള്ളിക്കൊണ്ട് പറഞ്ഞു. 2019 ല്‍ ഇവരുടെ പൗരത്വം എടുത്തുകളഞ്ഞ മുന്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദിന്റെ
തീരുമാനം ചെയ്താണ് ഷമീമ അപ്പീല്‍ നല്‍കിയത്. കേസില്‍ സര്‍ക്കാര്‍ നിലപാടിന് അനുകൂലമായ തീരുമാനമെടുത്ത അപ്പീല്‍ കമ്മിറ്റിയെ യു.കെ ആഭ്യന്തര മന്ത്രാലയം പ്രകീര്‍ത്തിച്ചു.  പ്രത്യേക ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്റെ തീരുമാനത്തെ സാജിദ് ജാവീദും സ്വാഗതം ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News