യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിച്ചു, അമ്മയും മകനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മാഹി: യുവതിയെ  വീട്ടിലേക്ക്ി  വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍  അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തില്‍ സി എച്ച് ലിജിന്‍ (37)ലിജിന്റെ അമ്മ എം രേവതി (57), ലിജിന്റെ സുഹൃത്ത് പാറാല്‍ പൊതുവാച്ചേരി സ്‌കൂളിന് സമീപം നിധി നിവാസില്‍ കെ എം നിമിഷ (28) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും സ്ത്രീകളെ കണ്ണൂര്‍ സബ് ജയിലിലേക്കും അയച്ചു. ഈ മാസം 21നായിരുന്നു  േസംഭവം. അന്ന് ഉച്ചയ്ക്ക് രണ്ടോടെ ലിജിന്റെ വീട്ടില്‍ പോയ പരാതിക്കാരിയെ മൂവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍  ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. ലിജിന്‍ പള്ളൂരിലെ ഫാന്‍സി ഷോപ്പ് ഉടമയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News