ഒളിഞ്ഞിരുന്ന് ആലിയയുടെ  ഫോട്ടോ എടുത്തു, കേസെടുക്കും 

മുംബൈ-അടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ നിന്നും ഒളിച്ചിരുന്ന് ആലിയയുടെ വീട്ടിനകത്തെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോലീസ് കേസെടുക്കും. സംഭവത്തില്‍ പരാതി നല്‍കാന്‍ നടിയോട് ബാന്ദ്ര പോലീസ് നിര്‍ദേശിച്ചു. 
വീട്ടിലിരിക്കുന്നതന്നെ ആരോ നിരീക്ഷിക്കുന്നതായി തോന്നിയെന്നും നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ ടെറസില്‍ നിന്നും രണ്ടു പേരെ ക്യാമറയുമായി കണ്ടെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മകള്‍ റാഹയുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ രണ്‍ബീറും ആലിയയും നേരത്തെ വിലക്കിയിരുന്നു. ഇതിനിടെയാണ് നടിയുടെ സ്വകാര്യതയിലേക്ക് പാപ്പരാസികള്‍ ഇടിച്ചുകയറിയത്.

Latest News