മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പോലീസില്‍ ഇനി പ്രത്യേക തസ്തിക

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇനി മുതല്‍  മുഖ്യമന്ത്രിയുടെ സുരക്ഷയക്കായി  പോലീസില്‍  പ്രത്യേക തസ്തിക സൃഷ്ടിച്ചു.  മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടു സംസ്ഥാനത്ത്  ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വി ഐ പി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തു ആദ്യമായിട്ടാണ് വി ഐ പി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക സൃഷ്ടിക്കുന്നത്. നിലവില്‍ ഇന്റലിജന്‍സിന്റെ കീഴിലാണ് വി ഐ പി സെക്യുരിറ്റി. ഇന്റലിജന്‍സ് എ ഡി ജി പിയുടെ കീഴില്‍ സെക്യൂരിറ്റി എസ്.പിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്റന്റ് ജി.ജയദേവിന് പുതിയ തസ്തികയുടെ ചുമതല നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രിയുടെയും സെക്രട്ടറിയേറ്റിന്റെയും സുരക്ഷയെക്കുറിച്ച് പഠിച്ച സമിതി മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു എസ് പി റാങ്കില്‍ സ്ഥിരം തസ്തിക വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ തീരുമാനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News