VIDEO: ജനം പെരുമാറി, പോലീസുകാര്‍ ജീവനും കൊണ്ടോടി

പട്‌ന- ഫെബ്രുവരി 21 ന് സിതാമഡി ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ബിട്ട ഗ്രാമവാസികള്‍ പോലീസുകാരെ ആക്രമിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 18 ന് മുകേഷ് സാഹ്നിയെ സംശയാസ്പദമായ സാഹചര്യത്തില്‍ ബിട്ട ഗ്രാമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സംശയാസ്പദമായ മരണത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റോഡ് തടസ്സം ഒഴിവാക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പ്രതിഷേധക്കാര്‍ കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ വടികൊണ്ട് ആക്രമിക്കുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതെ പോലീസുകാര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

 

Latest News