വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

കൊച്ചി- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പിടികൂടി. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് സ്ഥാപന ഉടമ കോട്ടയം കുമാരനല്ലൂര്‍ പരിയാത്തുകല വീട്ടില്‍ സെബാസ്റ്റിയന്‍ (55) ആണ് പിടിയിലായത്. 

ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട് എന്നിവടങ്ങളിലേക്ക് ജോബ് വിസ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും വിസയോ വാങ്ങിയ പണമോ നല്‍കാതെയും പ്രതി ആളുകളെ വഞ്ചിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 

ടോട്ടല്‍ ട്രാവല്‍ സര്‍വീസിന് വിദേശത്ത് ജോലിക്ക് വിസ ശരിയാക്കാനുള്ള ലൈസന്‍സ് ഇല്ലെന്നും പോലീസ് കണ്ടെത്തി.

Latest News